https://kazhakuttom.net/images/news/news.jpg
Local

പൗരത്വ ബില്ലിനെതിരെ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച പൗരത്വ പ്രക്ഷോഭ "ലോങ് മാർച്ച് "


കഴക്കൂട്ടം: പൗരത്വ ബില്ലിനെതിരെ വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വ പ്രക്ഷോഭ ലോങ് മാർച്ച് സംഘടിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയ്ക്ക് ശ്രീകാര്യത്തു നിന്നും മാർച്ച് ആരംഭിച്ചു. സ്ത്രീകളും പുരുഷന്മാരും അടക്കം ആയിരത്തിലധികം പേർ മാർച്ചിൽ പങ്കെടുത്തു. വൈകുന്നേരം 6:30 മണിയോടെ മാർച്ച് കണിയാപുരത്ത് സമാപിച്ചു. ലോങ് മാർച്ചിനു ശേഷം കണിയാപുരം ആലുംമൂട് ജംങ്ഷനിൽ വെച്ച് നടന്ന പൊതു സമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.ഷെഫീക്ക് ഉത്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അനിൽ കുമാർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എൻ.എം.അൻസാരി, സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിൻകര, ഐ.യു.എം.എൽ ജില്ലാ പ്രസിഡന്റ് പ്രൊഫ. തോന്നയ്ക്കൽ ജമാൽ, ബി.എസ്.പി സംസ്ഥാന സെക്രട്ടറി മുരളി നാഗ, ആക്ടിവിസ്റ്റ് വിനീതാ വിജയൻ, ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് തോന്നയ്ക്കൽ, പി.ഡി.പി ജില്ലാ പ്രസിഡന്റ് നടയറ ജബ്ബാർ, വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി മുംതാസ് ബീഗം. റ്റി.എൽ, എഫ്.ഐ.റ്റി.യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മധു കല്ലറ, ജനറൽ കൺവീനർ ഗഫൂർ മംഗലാപുരം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പൗരത്വ ബില്ലിനെതിരെ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച പൗരത്വ പ്രക്ഷോഭ "ലോങ് മാർച്ച് "

0 Comments

Leave a comment